ഒരു സംരംഭം തുടങ്ങാൻ ഏറ്റവും ആദ്യം എന്താണ് വേണ്ടത് എന്നുചോദിച്ചാൽ പലർക്കും പല അഭിപ്രായമായിരിക്കും; മുതൽമുടക്കാൻ പണം, സംരംഭം തുടങ്ങാനുള്ള ലൈസൻസ്, രാഷ്ട്രീയ പിന്തുണ എന്നിങ്ങനെ പല ഉത്തരങ്ങൾ ഉണ്ടായേക്കാം.
തൊഴിൽ തിന്നുന്ന ബകൻ – റിട്ടേൺസ്
കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ഥിരം സോഷ്യൽ മീഡിയ വഴിയും ന്യൂസ് ചാനലുകൾ വഴിയുമൊക്കെ കേൾക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് കൂട്ടപ്പിരിച്ചുവിടൽ (layoff). ആദ്യമൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു അലോസരം തോന്നിയിരുന്നെകിലും കേട്ടുകേട്ട് ആ വാക്ക് ഇപ്പോൾ മിക്കവർക്കും വല്ലാതെ ശീലമായിപ്പോയിരിക്കുന്നു. ലോകമെമ്പാടുമുള്ള പല കമ്പനികളും അവരുടെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയും, പുതിയ തൊഴിലാളികളെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. അതിൽ നമ്മളെല്ലാവരും ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന പല സർവീസുകളും സ്ഥാപനങ്ങളും ഉൾപ്പെടും.
അക്കൂട്ടത്തിൽ ഇപ്പോൾ ലോകത്തെ ഏറ്റവുമധികം ഞെട്ടിച്ചത് ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമൻ എന്ന് വിളിക്കാൻ കഴിയുന്ന ഗൂഗിൾ നടത്തിയിരിക്കുന്ന ഒരു കൂട്ടപ്പിരിച്ചുവിടലാണ്. 12000 തൊഴിലാളികളെയാണ് ഒറ്റ ദിവസംകൊണ്ട് അവർ പറഞ്ഞു വിട്ടത്, അതും അവരുടെ അമേരിക്കൻ ഓഫീസിൽ നിന്നുമാത്രം. മാത്രമല്ല മറ്റുള്ള രാജ്യങ്ങളിലും അവരുടെ പോളിസി അനുസരിച്ചും ആ രാജ്യത്തിലെ നിയമപരമായ വ്യവസ്ഥകളിലൂടെയും ഉടൻതന്നെ കൂടുതൽ തൊഴിലാളികളെ പിരിച്ചുവിടാനുള്ള സാധ്യത നിലനിൽക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Disclaimer: Please note that this article was originally written by Achuth B. Mohandas for and published on MyFinPoint website. This blog post is solely intended for promotional purposes and any unauthorized use or reproduction of its content is strictly prohibited under copyright laws. We kindly ask that you respect the intellectual property rights and refrain from using the content without prior written permission. Thank you for your understanding and cooperation.
This Post Has 0 Comments