ഒരു സംരംഭം തുടങ്ങാൻ ഏറ്റവും ആദ്യം എന്താണ് വേണ്ടത് എന്നുചോദിച്ചാൽ പലർക്കും പല അഭിപ്രായമായിരിക്കും; മുതൽമുടക്കാൻ പണം, സംരംഭം തുടങ്ങാനുള്ള ലൈസൻസ്, രാഷ്ട്രീയ പിന്തുണ എന്നിങ്ങനെ പല ഉത്തരങ്ങൾ ഉണ്ടായേക്കാം.
ബ്രാൻഡ് എന്നത് ഭ്രാന്തല്ല
ഒരു ബിസിനസ്, അല്ലെങ്കിൽ ഒരു ഉത്പന്നമോ സേവനമോ മാർക്കറ്റിൽ അവതരിപ്പിക്കുമ്പോൾ അതൊരു ബ്രാൻഡായി മാറണം എന്ന ആഗ്രഹം മിക്ക സംരംഭകർക്കും ഉണ്ടാകും. പക്ഷേ അതിൽ പലരും കരുതിയിരിക്കുന്നതുപോലെ ഒരു പേരോ, ലോഗോയോ, ഉണ്ടെങ്കിൽ അത് ആശയപരമായി ഒരു ബ്രാൻഡ് ആകുമായിരിക്കും, പക്ഷേ പ്രാവർത്തികമായി അതിനെ ഒരു ബ്രാൻഡാക്കി മാറ്റുക എന്നത് ഒരു മികച്ച ബ്രാൻഡ് സ്ട്രാറ്റജിസ്റ്റിന് ചെയ്യാൻ കഴിയുന്ന ഒരു ജോലിയാണ്. “ബ്രാൻഡൊക്കെ എന്ത്, ഇതൊരുതരം ഭ്രാന്തല്ലേ” എന്നുചിന്തിച്ച് ബിസിനസ് ചെയ്താൽ ഒടുവിൽ ചിലപ്പോൾ ഭ്രാന്ത് പിടിച്ചെന്നും വരും.
സത്യത്തിൽ എന്താണ് ബ്രാൻഡ് (brand)?
ഒരു ബിസിനസിനെയോ, ഉത്പന്നത്തെയോ, സേവനത്തെയോ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനാവുന്ന ഒരു പേര്, ലോഗോ, സ്ലോഗൻ എന്നിവ നല്കുന്നതിലൂടെ ഒരു “പ്രതിച്ഛായ (image)” നിർമ്മിച്ചെടുക്കുക എന്നതാണ് ആദ്യപടി. അതിനോടൊപ്പം ഉപഭോക്താക്കളുടെ മനസ്സിൽ അത് ഉണ്ടാക്കിയെടുക്കുന്ന ഒരു വൈകാരിക ബന്ധവും (emotional connect), അവർ അതിനോട് എങ്ങനെ ഇടപെടുന്നു (interaction) എന്നതും ചേർന്നാണ് യഥാർത്ഥത്തിൽ ഒരു ബ്രാൻഡ് ജനിക്കുന്നത്. ലോകപ്രശസ്ത ബ്രാൻഡായ കൊക്കക്കോളയെക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ അവരുടെ ചുവപ്പും വെളുപ്പും ചേർന്ന കളർ സ്കീമും, ഒഴുക്കൻ മട്ടിലെഴുതിയ പേരും, അവരുടെ ചില സ്ലോഗനുകളും നമ്മുടെ മനസ്സിലെത്തും. അതോടൊപ്പം “ഒരു കൊക്കക്കോള കുടിച്ചാലോ” എന്ന നമ്മുടെ തോന്നലും ഒരു കടയിൽ കയറി ഫ്രിഡ്ജ് തുറന്ന് ഒരു കൊക്കക്കോള ബോട്ടിൽ സ്വന്തമാക്കുക എന്ന പ്രവർത്തിയും കൂടിച്ചേരുമ്പോഴേ അത് ശരിക്കുമൊരു ബ്രാൻഡ് ആകുന്നുള്ളൂ. പല മാർഗങ്ങളിലൂടെ ഇക്കാര്യങ്ങൾ നടത്തിയെടുക്കുന്ന പ്രക്രിയയെ (process) ബ്രാൻഡിംഗ് എന്ന് വിളിക്കുന്നു.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Disclaimer: Please note that this article was originally written by Achuth B. Mohandas for and published on MyFinPoint website. This blog post is solely intended for promotional purposes and any unauthorized use or reproduction of its content is strictly prohibited under copyright laws. We kindly ask that you respect the intellectual property rights and refrain from using the content without prior written permission. Thank you for your understanding and cooperation.
This Post Has 0 Comments