കാശിന് ആർക്കാണ് ആവശ്യമില്ലാത്തത്? അതും ലോണായിട്ടാണെങ്കിൽ അത്രയും സന്തോഷം എന്നുകരുതുന്നവരാണ് ബഹുഭൂരിപക്ഷവും. ലോകത്തിലെ ഏറ്റവും സമ്പന്നരായ ആൾക്കാരെ നോക്കിയാൽ അവരിൽ പലരും ഇതേ ലോണുകൾകൊണ്ട് പല കളികളും കളിക്കുന്നവരാകും.
ബിസിനസ് ചെയ്യാൻ പ്ലാനുണ്ടോ? എങ്കിൽ വേണം മികച്ചൊരു ബിസിനസ് പ്ലാൻ
ഒരു സംരംഭം തുടങ്ങാൻ ഏറ്റവും ആദ്യം എന്താണ് വേണ്ടത് എന്നുചോദിച്ചാൽ പലർക്കും പല അഭിപ്രായമായിരിക്കും; മുതൽമുടക്കാൻ പണം, സംരംഭം തുടങ്ങാനുള്ള ലൈസൻസ്, രാഷ്ട്രീയ പിന്തുണ എന്നിങ്ങനെ പല ഉത്തരങ്ങൾ ഉണ്ടായേക്കാം. എന്നിരുന്നാലും ഏതൊരു സംരംഭത്തിനും ആദ്യം വേണ്ടത് ഒരു ഐഡിയയാണ് എന്നതിൽ ആർക്കും എതിർപ്പുണ്ടാവില്ല. പക്ഷേ ഈ ഐഡിയ മാത്രം മതിയോ? അതെങ്ങനെ നടപ്പിലാക്കുമെന്നും, അതിനുപിന്നിലെ തന്ത്രങ്ങളും സാമ്പത്തികവശങ്ങളുമൊക്കെ പേപ്പറിലാക്കണ്ടേ? ഇങ്ങനെ പേപ്പറിലാക്കിയ ബിസിനസ് ഐഡിയയുടെ സംക്ഷിപ്ത രൂപത്തെ ഏറ്റക്കുറച്ചിലുകളോടെ ബിസിനസ് പ്ലാൻ എന്നോ പ്രോജക്ട് റിപ്പോർട്ട് എന്നോ വിളിക്കാം.
ഒരു സംരംഭം തുടങ്ങുമ്പോഴോ അത് വിപുലീകരിക്കുമ്പോഴോ പലർക്കും നേരിടേണ്ടിവരുന്നൊരു അവസ്ഥയാണ് ബാങ്കിൽനിന്നും ഒരു ബിസിനസ് ലോണെടുക്കുക, അല്ലെങ്കിൽ ഒരു നിക്ഷേപകനെക്കൊണ്ട് കുറച്ച് പണം ഈ ബിസിനസിൽ നിക്ഷേപിപ്പിക്കുക എന്നത്. പക്ഷേ ഈ കടമ്പ കടക്കുക അത്ര എളുപ്പമല്ല. ഇത്തരത്തിൽ ഒരു ബാങ്കിനെയോ നിക്ഷേപകനെയോ സമീപിച്ചാൽ അവർ ആദ്യം ചോദിക്കുക ഇതുമായി ബന്ധപ്പെട്ട രേഖകളായിരിക്കും. ആ സമയത്ത് വിയറ്റ്‌നാം കോളനി എന്ന സിനിമയിൽ ശങ്കരാടി കാണിക്കുന്നതുപോലെ കൈരേഖ കാണിച്ചാൽ മതിയാകില്ലല്ലോ, അതിന് ഒരു കൃത്യമായ ബിസിനസ് രേഖ എന്നനിലയിൽ ഒരു ബിസിനസ് പ്ലാൻ / പ്രോജക്റ്റ് റിപ്പോർട്ട് കൈവശം വേണ്ടിവരും.
രണ്ട് ഭാഗങ്ങളായുള്ള ലേഖനം വായിക്കാൻ ഈ ലിങ്കുകൾ ക്ലിക്ക് ചെയ്യുക.
Disclaimer: Please note that this article was originally written by Achuth B. Mohandas for and published on MyFinPoint website. This blog post is solely intended for promotional purposes and any unauthorized use or reproduction of its content is strictly prohibited under copyright laws. We kindly ask that you respect the intellectual property rights and refrain from using the content without prior written permission. Thank you for your understanding and cooperation.
This Post Has 0 Comments