കസ്റ്റമർ കയറണമെങ്കിൽ കസ്റ്റമർ കെയർ വേണം
“ഒരു സംരംഭം തുടങ്ങിവയ്ക്കാം, കസ്റ്റമറൊക്കെ തനിയേ കയറിക്കോളും” - പല സംരംഭകരും ഈ വാക്കുകൾ പലയിടത്തും പറയുന്നത് കേട്ടിട്ടുണ്ട്. ബിസിനസുകളെ വളർത്താനും അവരുടെ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു പ്രൊഫഷണൽ എന്നനിലയിൽ സത്യംപറഞ്ഞാൽ ഇങ്ങനെയുള്ള ചിന്തകൾ കാണുന്നതും കേൾക്കുന്നതും എനിക്കുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ഇന്നത്തെക്കാലത്ത് മനുഷ്യരെ പൊതുവെ ഉപഭോക്തൃഗണമായാണ് (consumer species) കണക്കാക്കപ്പെടുന്നത്…
